Header Ads

  • Breaking News

    ഇരുനില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു

    കോഴിക്കോട് കണ്ണഞ്ചേരിയിൽ തകര്‍ന്നുവീണ ഇരുനില കെട്ടിടത്തിന് അകത്ത് നിന്ന് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയ ആൾ മരിച്ചു.

    എന്‍വി രാമചന്ദ്രൻ (64) ആണ് മരിച്ചത്. രാമചന്ദ്രന്റെ കടയിലെ സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ഈ കെട്ടിടത്തിലെ മുറിയിലായിരുന്നു. മീഞ്ചന്ത ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന രാമചന്ദ്രനെ പുറത്തെടുത്തത്. 50 പഴക്കമുള്ള കെട്ടിടമാണ് തകർന്നത്.

    No comments

    Post Top Ad

    Post Bottom Ad