വികസനക്കുതിപ്പിനൊരുങ്ങി കണ്ണൂർ: വിമാനത്താവളത്തിന് സമീപം ഹോട്ടൽ സമുച്ചയം നിർമ്മിക്കാനൊരുങ്ങി എം.എ.യൂസഫലി


കണ്ണൂര്‍:
രാജ്യാന്തര വിമാനത്താവളത്തിനു സമീപം രണ്ടു വര്‍ഷത്തിനകം ഹോട്ടല്‍ സമുച്ചയം സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി. ലുലുവിന്റെ ഹോസ്പിറ്റാലിറ്റി വിങ് ആയ ട്വന്റി14 ഹോള്‍ഡിങ്‌സാണു ഹയാത്ത് ഹോട്ടല്‍ സ്ഥാപിക്കുകയെന്നും അദേഹം വ്യക്തമാക്കി. ഇതിനായി വിമാനത്താവളത്തിനു സമീപം നാലര ഏക്കര്‍ ഭൂമി വാങ്ങിയതായി മരുമകനും ട്വന്റി14 ഹോള്‍ഡിങ്‌സ് സിഇഒയുമായ അദീപ് അഹമ്മദ് അറിയിച്ചതായും യൂസഫലി പറഞ്ഞു. 150 മുറികളുള്ള ഹോട്ടലും മിനി കണ്‍വന്‍ഷന്‍ സെന്ററുമാണു പദ്ധതിയിലുള്ളത്. ഭാവിയില്‍ ഫ്‌ലൈറ്റ് കിച്ചണ്‍ ഉള്‍പ്പെടെ തുടങ്ങാനും ആലോചിക്കുന്നുണ്ട്. വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ 8നു തന്നെ കണ്ണൂരിലെത്താന്‍ ആലോചിച്ചിരുന്നു. എന്നാല്‍ താമസസൗകര്യം ലഭ്യമല്ലാത്തതിനാല്‍ കൊച്ചിയില്‍ ഇറങ്ങുകയായിരുന്നുവെന്നും യൂസഫലി പറഞ്ഞു. ഇന്നലെ രാവിലെ 9നു കണ്ണൂരില്‍ വിമാനമിറങ്ങിയ യൂസഫലി ഉദ്ഘാടനച്ചടങ്ങിനു ശേഷം 3 മണിക്കൂര്‍ 10 മിനിറ്റുകൊണ്ട് അബുദാബിയില്‍ തിരിച്ചെത്തുകയും ചെയ്തു.

🛑🖥  EZHOME LIVE 🖥🛑
   Online News Media
  ➖➖➖➖➖➖➖➖➖➖

ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക0/Post a Comment/Comments