Header Ads

  • Breaking News

    പോലീസ് വാഹനം സർക്കിളിനും എസ്.ഐക്കും മാത്രമല്ല; എല്ലാ പോലീസുകർക്കും ഉപയോഗിക്കാം


    പോലീസ് സ്റ്റേഷന്‍ വാഹനങ്ങള്‍ എസ്.എച്ച്.ഒ. യുടെയോ എസ്.ഐ. യുടെയോ മാത്രം ആവശ്യത്തിനായി അനുവദിച്ചതല്ലെന്ന് പോലീസ് മേധാവി. ഇത്തരം വാഹനങ്ങള്‍ സ്റ്റേഷന്റെ പൊതു ഉപയോഗത്തിനായി അനുവദിച്ചതാണെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് സര്‍ക്കുലര്‍ ഇറക്കി. എസ്.ഐ., എ.എസ്.ഐ., സി.പി.ഒ. മാര്‍ എന്നിവരുടെ ഔദ്യോഗിക ചുമതല നിര്‍വഹിക്കാന്‍ വാഹനങ്ങള്‍ ആവശ്യമുള്ളപക്ഷം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വാഹനം നല്‍കണമെന്നും പോലീസ് മേധാവി നിര്‍ദേശിച്ചു.

    എസ്.എച്ച്.ഒ., എസ്.ഐ. എന്നിവര്‍ ഡ്യൂട്ടിയിലില്ലെങ്കിലും പോലീസ് സ്റ്റേഷന്‍ വാഹനങ്ങള്‍ സ്റ്റേഷനിലുണ്ടാകണം. എസ്.എച്ച്.ഒ.യും എസ്.ഐ.യും ഒരേ ഡ്യൂട്ടിക്കായി ഒരു സ്ഥലത്താണ് പോകുന്നതെങ്കില്‍ അത് ഒറ്റവാഹനത്തിലാകണം. മറ്റു വാഹനങ്ങള്‍ സ്റ്റേഷന്‍ ഉപയോഗത്തിനായി ലഭ്യമാകണം. വാഹനങ്ങളില്‍ സ്റ്റേഷന്റെ പേര് മാത്രമേ ഉണ്ടാകാവൂ. മറ്റു പദവികളോ സ്ഥാനപ്പേരുകളോ രേഖപ്പെടുത്തരുത്.

    ഉദ്യോഗസ്ഥര്‍ ജില്ലയ്ക്കുപുറത്തുള്ള കോടതി ഡ്യൂട്ടികള്‍ക്ക് പോകുമ്പോള്‍ വാഹനം ഉപയോഗിക്കരുത്. പകരം ട്രെയിന്‍, ബസ് വാറന്റ് പ്രകാരം യാത്രചെയ്യാം. വാഹനങ്ങളുടെ ഉപയോഗം, പരിചരണം എന്നിവ എസ്.എച്ച്.ഒ.മാര്‍ ഉറപ്പുവരുത്താനും നിര്‍ദേശിച്ചു.

    No comments

    Post Top Ad

    Post Bottom Ad