Header Ads

  • Breaking News

    കുട്ടികളിലെ മൊബൈൽ ഉപയോഗം തടയാൻ ‘കൂട്ട്’ പദ്ധതിയുമായി പോലീസ്


    പാലക്കാട്: മൊബൈൽ ഫോണിന് അടിമകളായ കുട്ടികളെ മോചിപ്പിക്കാനായി പോലീസിന്റെ പുതിയ പദ്ധതി ‘കൂട്ട്’. മൊബൈൽ ഫോണുകൾക്ക് അടിമകളാകാതെ കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള പോലീസ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. നേരത്തെ നടപ്പാക്കിയ ‘കിഡ്സ് ഗ്ലോവ്’ പദ്ധതിയുടെ തുടർച്ചയാണ് ‘കൂട്ട്’.

    മൊബൈൽ ഉപയോഗം, സൈബർ തട്ടിപ്പ്, സൈബർ സുരക്ഷ, സ്വകാര്യതാ സംരക്ഷണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബോധവൽക്കരണം നൽകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.

    No comments

    Post Top Ad

    Post Bottom Ad