Header Ads

  • Breaking News

    പണം പിന്‍വലിക്കല്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു


    ജൂലൈ 1 മുതല്‍ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് മുമ്ബ് നിങ്ങളുടെ ബാങ്കിന്റെ പുതിയ നിയമങ്ങള്‍ ഒന്നുകൂടി അറിയണം. കാരണം ജൂണ്‍ 30 ന് ശേഷം എടിഎമ്മുകളില്‍ നിന്ന് പണം പരിധിയില്ലാതെ സൗജന്യമായി പിന്‍വലിക്കാനുള്ള നിയമം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയേക്കാം. മാത്രമല്ല മാസത്തില്‍ എടിഎമ്മില്‍ നിന്നും കൂടുതല്‍ ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ അധിക ചാര്‍ജും ചിലപ്പോള്‍ നിങ്ങള്‍ക്ക് നല്‍കേണ്ടിവരുംകൊറോണ പകര്‍ച്ചവ്യാധി മൂലം ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കല്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഏതൊരു വ്യക്തിയ്ക്കും ജൂണ്‍ 30 വരെ ഏത് ബാങ്കിന്റെയും എടിഎമ്മില്‍ നിന്ന് പരിധിയില്ലാത്ത പണം പിന്‍വലിക്കാന്‍ സാധിക്കും. ഒരുപക്ഷേ സര്‍ക്കാര്‍ ഇത് മുന്നോട്ട് കൊണ്ടുപോയാല്‍ ഈ നിയമം പ്രാബല്യത്തില്‍ തുടരും. എന്നാല്‍ ഇതില്‍ മാറ്റം വന്നാല്‍ lock down ന് മുന്‍പുള്ള നിയമങ്ങള്‍ ആയിരിക്കും ബാങ്ക് നടപ്പിലാക്കുന്നത്.

    എസ്‌ബി‌ഐ ഉപഭോക്താക്കള്‍‌ക്ക് ഇത് ശ്രദ്ധിക്കുക...

    ജൂലൈ 1 മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്ക് lock down ന് മുമ്ബുള്ള നിയമങ്ങള്‍ വീണ്ടും ബാധകമാകും. ബാങ്കിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെട്രോ നഗരങ്ങളിലെ സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിമാസം 8 സൗജന്യ ഇടപാടുകള്‍ ലഭിക്കുമെന്നാണ്. ഇതില്‍ അഞ്ചു പ്രാവശ്യം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്നും ബാക്കിയുള്ള മൂന്ന് പ്രാവശ്യം മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നും നിങ്ങള്‍ക്ക് പിന്‍വലിക്കാം.

    എന്നാല്‍ മെട്രോ നഗരത്തിലല്ലാത്ത ഉപഭോക്താക്കള്‍ക്ക് എല്ലാ മാസവും 10 തവണ സൗജന്യ ഇടപാടുകള്‍ നടത്താം. ഇതില്‍ അഞ്ചു പ്രാവശ്യം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്നും ബാക്കിയുള്ള അഞ്ച് പ്രാവശ്യം മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നും നിങ്ങള്‍ക്ക് പിന്‍വലിക്കാം. ഇതില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ നിങ്ങളുടെ കയ്യില്‍ നിന്നും 20 രൂപയും കൂടാതെ ജിഎസ്ടിയും ഈടാക്കും അതുപോലെ പണമല്ലാത്ത ഇടപാടുകള്‍ക്ക് 8 രൂപയും, ജിഎസ്ടിയും ഈടാക്കുന്നു. ജിഎസ്ടിയുടെ നിരക്ക് 18 ശതമാനമാണ്.

    No comments

    Post Top Ad

    Post Bottom Ad