Header Ads

  • Breaking News

    നിർമലിനെ തേടി മോഹൻലാലിന്റെ വാട്‌സ്ആപ്പ് മെസേജ്;സന്തോഷം പങ്കുവെച്ച് താരം


    കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും വിവാഹ വാർഷികം ആയിരുന്നു ഇന്നലെ. നിരവധി വ്യക്തികളാണ് ഇരുവർക്കും വിവാഹ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. നടൻ നിർമൽ പാലാഴിയും ആശംസകൾ നേർന്നിരുന്നു. ആശംസകൾ നേർന്നപ്പോൾ മോഹൻലാൽ നൽകിയ മറുപടി നിർമ്മൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്. “ഈ പോസ്റ്റ് ഇട്ടതു കാണുമ്പോൾ ജാഡയെന്നോ, അർദ്ധരാത്രിയിൽ കുടപിടിക്കുന്നവൻ എന്നോ,അൽപ്പൻ എന്നോ വിളിച്ചാലും ഒരു കുഴപ്പവും ഇല്ല സന്തോഷം അങ്ങേ തലക്കിൽ വന്നപ്പോൾ എന്റെ സുഹൃത്തുക്കളെ അറിയിക്കാതെ വയ്യ എന്നായി…” എന്നാണ് നിർമൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം മോഹൻലാലിന് അയച്ച സന്ദേശത്തിന്റെയും അവിടന്ന് ലഭിച്ച മറുപടികളുടെയും സ്ക്രീൻഷോട്ടും നിർമൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

    ലോകം മുഴുവൻ കൊറോണ വൈറസ് ബാധിച്ചിരിക്കുന്ന ഈ അവസ്ഥയിൽ സിനിമാ താരങ്ങൾ എല്ലാം തങ്ങളാലാവും വിധം എല്ലാവരെയും സഹായിക്കുന്നുണ്ട്. കേരളത്തിൽ സർക്കാരിനൊപ്പം ഏറ്റവും കൂടുതൽ സഹായവുമായി നിൽക്കുന്ന നടനാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി വീഡിയോകൾ പുറത്തിറക്കിയ അദ്ദേഹം അതോടൊപ്പം തന്നെ കേരളത്തിനകത്തും പുറത്തുമായി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരെയും നേഴ്സുമാരെയും രോഗബാധിതരായ ആളുകളെയും ഫോണിൽ വിളിച്ച് അവർക്ക് മാനസിക പിന്തുണ നൽകിയിരുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad