Header Ads

  • Breaking News

    ശോഭനയും മോഹൻലാലും വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുമോ ? ഉത്തരവുമായി ശോഭന


    മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം അടക്കം കരസ്ഥമാക്കിയ ശോഭന നൃത്ത പരിപാടികളുടെ തിരക്ക് മൂലം സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. വളരെക്കാലത്തിനു ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരികെയെത്തി. ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായിട്ടാണ് ശോഭന എത്തിയത്. സുരേഷ് ഗോപി, ജയറാം, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം ശോഭന നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. എങ്കിലും പ്രേക്ഷകർ ഏറ്റവും കൂടുതൽ ആസ്വദിച്ചത് മോഹൻലാൽ ശോഭന ജോഡികളെയാണ്. ഇവർ ഒന്നിച്ചഭിനയിച്ച 90 ശതമാനം ചിത്രങ്ങളും വൻ ഹിറ്റുകളായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രേക്ഷകരുമായി ലൈവിൽ എത്തിയ ശോഭനയോട് മോഹൻലാലിനൊപ്പം ഇനിയൊരു ചിത്രമെന്നാണ് ഉണ്ടാവുക എന്നാണ് ആരാധകർക്ക് ചോദിക്കാനുണ്ടായിരുന്നത്. അവസരം വന്നാൽ തനിക്ക് ചെയ്യുന്നതിന് യാതൊരു മടിയും ഇല്ല എന്നാണ് ശോഭനയുടെ അഭിപ്രായം. പ്രേക്ഷകരുടെ ഈ ആഗ്രഹത്തെ പറ്റി തന്റെ അടുത്ത സുഹൃത്തായ മോഹൻലാലിനോട് താൻ പറയുമെന്നും ശോഭന പറയുന്നു.


    അവിടുത്തെ പോലെ ഇവിടെയും, വസന്ത സേന, അഴിയാത്ത ബന്ധങ്ങൾ, അനുബന്ധം, രംഗം, ടി പി ബാലഗോപാലൻ എം എ, കുഞ്ഞാറ്റകിളികൾ, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, പടയണി, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ആര്യൻ, വാസ്തുഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, പവിത്രം, തേന്മാവിൻ കൊമ്പത്തു, പക്ഷെ, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം, സാഗർ ഏലിയാസ് ജാക്കി എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് മോഹൻലാലും ശോഭനയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad