Header Ads

  • Breaking News

    യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത ; കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഷൊര്‍ണൂരിലേക്ക് നീട്ടുന്നു


    കണ്ണൂര്‍: 

    കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ സര്‍വീസ് നടത്തുന്ന കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ (56652/56653) ഷൊര്‍ണൂരിലേക്ക് നീട്ടുന്നു. ഫെബ്രുവരി ഒന്നുമുതല്‍ മാറ്റം നിലവില്‍ വരും. വൈകുന്നേരം 5.20-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍(56652) രാത്രി 8.25-നാണ് കോഴിക്കോട്ടെത്തുക. 

    8.48-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 11.30-ന് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.
    കല്ലായി, ഫറോക്ക്‌, കടലുണ്ടി, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, തിരുനാവായ, കുറ്റിപ്പുറം, പള്ളിപ്പുറം, പട്ടാമ്ബി, കാരക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ഷൊര്‍ണൂരില്‍ നിന്നുള്ള പാസഞ്ചര്‍(56653) പുലര്‍ച്ചെ നാലിന് പുറപ്പെടും. 6.20-ന് കോഴിക്കോട്ടെത്തുന്ന വണ്ടി രാവിലെ 9.10-ന് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.

    No comments

    Post Top Ad

    Post Bottom Ad