Header Ads

  • Breaking News

    ആര്‍.എസ്.എസ് പ്രവര്‍ത്തകനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു



    തലശ്ശേരി:
    പാനൂരിലെ സജീവ ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകാനയ യുവാവിനെ തലശ്ശേരി കടപ്പുറത്ത് വെച്ച് ഒരു സംഘം അക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. പാനൂര്‍ പൂക്കോട് എരഞ്ഞിക്കുളങ്ങരയിലെ പവിത്രന്റെ മകന്‍ പ്രജിലിനെ(35)യാണ് അക്രമിച്ചത്. തിങ്കളാഴ്ച അര്‍ധ രാത്രി 12.30 മണിയോടെ തലശ്‌സേരി കടല്‍പ്പാലത്തിന് സമീപം വെച്ചാണ് അക്രമിച്ചത.് മദ്യപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. തലക്ക് പട്ടിക കഷ്ണം കൊണ്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം തലശ്‌സേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടേക്കും മാറ്റുകയായിരുന്നു. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്

    No comments

    Post Top Ad

    Post Bottom Ad