69-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോളില്‍ കേരളം ഫൈനലില്‍.
കല്‍പ്പറ്റ: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന 69-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോളില്‍ കേരളം ഫൈനലില്‍. ഇന്നലെ നടന്ന മത്സരത്തില്‍ മേഘാലയയെ എതിരില്ലാതെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം കലാശക്കളിക്ക് അര്‍ഹത നേടിയത്. പ്രാഥമിക റൗണ്ടില്‍ തെലുങ്കാന(5-0), തിപുര(3-0), ഡല്‍ഹി(2-0) ടീമുകളെ തോല്‍പ്പിച്ച കേരളം ഗുജറാത്തിനോട്(2-0)തോറ്റിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ മിസോറാം കളിക്ക് എത്താത്തതിനാല്‍ കേരളത്തിന് വാക്ക് ഓവര്‍ ലഭിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയെയാണ്(2-0) കേരളം കീഴടക്കിയത്. കല്‍പ്പറ്റക്കാരി സെറ മേരി തോമസാണ് കേരള ടീം ക്യാപ്റ്റന്‍. ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ സാലു ഏബ്രഹാം മേച്ചേരിയുടെയും ഫാത്തിമ ഹോസ്പിറ്റല്‍ നഴ്‌സിംഗ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് മിനിയുടെയും മകളാണ് സെറ.
No comments
Post a Comment