മുംബെ പോലീസ് ചമഞ്ഞ് 1,19,35,000 തട്ടിയെടുത്തു
നീലേശ്വരം : മുംബൈ പോലീസ് ചമഞ്ഞ് തട്ടിപ്പ് നീലേശ്വരം സ്വദേശിയിൽ നിന്നും ഒരു കോടി പത്തൊമ്പത് ലക്ഷത്തി മുപ്പത്തയ്യായിരം (1,19,35,000) രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പുസംഘത്തിനെതിരെ കാസറഗോഡ്സൈബർ പോലീസ് കേസെടുത്തു. നീലേശ്വരം രാജാ റോഡിലെ കൃഷ്ണമന്ദിരത്തിൽ കെ.സി. കേരളവർമ്മ രാജ (79) യുടെ പരാതിയിലാണ് കേസെടുത്തത്. 2025 നവംബർ 24 നും ഡിസംബർ 17നുമിടയിലുള്ള ദിവസങ്ങളിലായി പ്രതികൾ പരാതിക്കാരനെ ഫോണിൽ വിളിച്ചും വാട്സാപ്പ് വീഡിയോ കോൾ വിളിച്ചും മുംബെയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് പരാതിക്കാരനെ ഡിജിറ്റൽ അറസ്റ്റു ചെയ്തിരിക്കുകയാണെന്നും കേസിൽ അറസ്റ്റു ചെയ്യാതിരിക്കാൻആർ.ബി.ഐ.യുടെ വെരിഫിക്കേഷനു വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരൻ്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും 1, 19, 35,000 രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തു വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.
No comments
Post a Comment