Header Ads

  • Breaking News

    ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ ; ഇത്തവണ പരോൾ അനുവദിച്ചത് ഷാഫി, ഷിനോജ് എന്നിവർക്ക്





    കണ്ണൂർ :- ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ. പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. വർഷാവസാനം നൽകുന്ന സ്വാഭാവിക പരോൾ മാത്രമെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. 15 ദിവസത്തെ പരോളാണ് പ്രതികൾക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ ടി കെ രജീഷിനും പരോൾ അനുവദിച്ചിരുന്നു. 

    സ്വാഭാവികമായ പരോൾ എന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. ഒരു മാസം ജയിലിൽ കിടക്കുന്നവർക്ക് 5 ദിവസത്തെ പരോളുണ്ട്. അതുപോലെ ഒരു വർഷം ജയിലിൽ കഴിയുന്നവർക്ക് 60 ദിവസം ലഭിക്കും. ഇത് അനുവദിക്കുക എന്നുള്ളത് ജയിൽ ചട്ടമാണ്. തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിലായി ആർക്കും പരോൾ നൽകിയിരുന്നില്ല. 31ആകുമ്പോഴേയ്ക്കും സമയം അവസാനിക്കുന്നത് കൊണ്ട് പരമാവധി ആളുകൾക്ക് ആവശ്യപ്പെട്ടത് പോലെ പരോളനുവദിക്കുന്നു എന്ന വിശദീകരണമാണ് ജയിൽ വകുപ്പ് നൽകുന്നത്.

    No comments

    Post Top Ad

    Post Bottom Ad