കണ്ണൂർ: 
പാലത്തായി പീഡന കേസിൽ ബിജെപി നേതാവ് കടവത്തൂർ സ്വദേശി കെ പത്മരാജൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പാനൂർ പാലത്തായിൽ 10 വയസുകാരിയെ അധ്യാപകൻ പീഡിപ്പിച്ച കേസിലാണ് വിധി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കേസിൽ പരാതി വ്യാജമാണെന്നും എസ്ഡിപിഐ ഗൂഢാലോചനയെന്നുമായിരുന്നു ബിജെപി ആരോപണം. അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ കേസിൽ സംസ്ഥാന സർക്കാരും പ്രതിരോധത്തിൽ ആയിരുന്നു.