അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഒറ്റഘട്ടമായി നടത്താൻ തീരുമാനം; ഡിസംബര്‍ 15ന് ആരംഭിച്ച് 23 ന് സ്കൂള്‍ അടയ്ക്കും

തിരുവനന്തപുരം: അര്‍ധ വാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായി തന്നെ നടത്താൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ധാരണയായത്.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അർധ വാർഷിക പരീക്ഷകള്‍ രണ്ട് ഘട്ടമായി നടത്താൻ ആലോചിച്ചിരുന്നത്. എന്നാല്‍ തീരുമാനം മാറ്റുകയായിരുന്നു.
ഡിസംബർ 15നാണ് പരീക്ഷ ആരംഭിക്കുക. 23 പരീക്ഷ പൂർത്തിയായി സ്കൂള്‍ അടക്കും. ജനുവരി അഞ്ചിനായിരിക്കും തുറക്കുക. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്ന ശേഷം ജനുവരി ഏഴിനു നടക്കും.
നേരത്തെ, ക്രിസ്മസ് അവധിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നെങ്കിലും വിദ്യാർഥികളുടെ മാനസിക സമ്മർദം കടക്കിലെടുത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗം ആശങ്ക ഒഴിവാക്കുകയായിരുന്നു.
വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
No comments
Post a Comment