തൊഴിലുറപ്പുകാര്‍ക്കു മുന്നില്‍ അണലിയും ശിരസ്സു നമിച്ചു
പുല്‍പ്പള്ളി: തൊഴിലുറപ്പുകാരുടെ സംഘടിത നീക്കത്തിനു മുമ്പില്‍ അണലിയും ശിരസ്സു നമിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പെട്ട കാപ്പിക്കുന്നിലാണ് സംഭവം. കാപ്പിക്കുന്ന് ശിവക്ഷേത്രത്തിന് സമീപം വനത്തിനോട് ചേര്‍ന്ന് തൊഴിലുറപ്പുകാര്‍ പണിയെടുക്കുന്നതിനിടയിലാണ് കൊടിയ വിഷമുള്ള അണലി വന്നു പെട്ടത്. കാട് വെട്ടിതെളിക്കുന്നതിനിടയില്‍ കൂറ്റന്‍ പാമ്പ് കിടക്കുന്നത് കണ്ടു തൊഴിലുറപ്പുകാര്‍ പെട്ടെന്ന് മാറിയതിനാല്‍ പാമ്പിന്റെ ആക്രമണം ഉണ്ടായില്ല.മുപ്പതോളം വരുന്ന തൊഴിലുറപ്പുകാരുടെ സംഘത്തെ കണ്ട് പാമ്പും ഒന്ന് വിരണ്ടു.പാമ്പ് സ്ഥലം വിട്ടു പോകുന്നത് വരെ തൊഴിലുറപ്പുകാര്‍ കാത്തു നിന്നു.അരമണിക്കൂറിനു ശേഷമാണ് അണലി സാവധാനം തന്റെ വാസസ്ഥലത്തു നിന്നും പിന്മാറിയത്.
No comments
Post a Comment