ഓട്ടോമ്യൂസിയം കാണാൻ സുരേഷ് ഗോപി പയ്യന്നൂരിൽ

പയ്യന്നൂർ: തന്റെ കടുത്ത ആരാധകനായ ഓട്ടോറിക്ഷാ ഡ്രൈവർ സുമേഷ് ദാമോദരന്റെ “ഓട്ടോമ്യൂസിയം” കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി കുഞ്ഞിമംഗലത്ത് എത്തി. ഓട്ടോറിക്ഷയുടെ ഉൾഭാഗം സ്റ്റാമ്പുകൾ, നാണയങ്ങൾ, കറൻസികൾ തുടങ്ങിയവ ഉപയോഗിച്ച് അലങ്കരിച്ച സുമേഷ് ശ്രദ്ധേയനായിരുന്നു.
2014-ൽ സുരേഷ് ഗോപിയുടെ അനുമോദന കത്ത്, 2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദന കത്ത്, 2023-ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓട്ടോഗ്രാഫ് എന്നിവയും സുമേഷ് തന്റെ ഓട്ടോറിക്ഷയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
ഓട്ടോമ്യൂസിയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് സുമേഷിനെ അഭിനന്ദിച്ച് സുരേഷ് ഗോപി പറഞ്ഞു. രാധികാ സുരേഷ് ഗോപിയും ഒപ്പം ഓട്ടോമ്യൂസിയം സന്ദർശിച്ചു.
പരിപാടിയിൽ ബിജെപി കോഴിക്കോട് മേഖലാ സെക്രട്ടറി പനക്കീൽ ബാലകൃഷ്ണൻ, സുരേഷ് ഗോപി ഫാൻസ് കണ്ണൂർ ജില്ലാ സെക്രട്ടറി സി.വി. മനീഷ് കൈതപ്രം, ബിജെപി മാടായി മണ്ഡലം സോഷ്യൽ സെക്രട്ടറി അരുൺ പ്രകാശ് എന്നിവർ പങ്കെടുത്തു.
No comments
Post a Comment