പാലക്കാട് 14കാരന്‍ ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം കാരണമെന്ന് കുടുംബം
ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങൾ തള്ളി സ്കൂൾ മാനേജ്മെന്റ് രംഗത്തുവന്നു. അധ്യാപികയുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പ്രതികരണം.
No comments
Post a Comment