Header Ads

  • Breaking News

    ക്യാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമ്മാനം; ‘ഹാപ്പി ലോങ്ങ് ലൈഫ്’സൗജന്യ യാത്രാ കാര്‍ഡ് വിതരണം ആരംഭിച്ചു



    തിരുനവന്തപുരം:സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാര്‍ഡ് പദ്ധതി’യുടെ യാത്ര കാര്‍ഡ് വിതരണം ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി നടപ്പിലാക്കുന്ന എട്ട് പ്രധാന പദ്ധതികളില്‍ ഓന്നാണ് ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാര്‍ഡ് പദ്ധതി’. ക്യാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് കീമോ, റേഡിയേഷന്‍ പോലുള്ള ചികിത്സകള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
    ഈ പദ്ധതി കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ സമൂഹത്തിലെ രോഗികള്‍ക്ക് നല്‍കുന്ന സമ്മാനമാണ് എന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

    ഇതൊരു പാസ് അല്ല, ഓസ് അല്ല, ഔദാര്യമല്ല, മറിച്ച് കെഎസ്ആര്‍ടിസി അതിന്റെ മികവിനൊപ്പം ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ്. കാര്‍ഡില്‍ ‘രോഗി’ എന്ന തോന്നല്‍ ഉണ്ടാകാന്‍ പാടില്ല എന്നതിനാല്‍, അതില്‍ ‘ഹാപ്പി ലോങ്ങ് ലൈഫ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ക്യാന്‍സര്‍ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികമായ തകര്‍ച്ചയും യാത്രാക്ലേശവും ലഘൂകരിക്കുന്നതിനാണ് ഈ പദ്ധതി എന്നും മന്ത്രി വ്യക്തമാക്കി.
    സൗജന്യ യാത്രാ കണ്‍സഷന്‍ സൂപ്പര്‍മാസ് ബസ്സുകള്‍ മുതല്‍ താഴോട്ടുള്ള വണ്ടികളില്‍ ലഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുക. ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ച് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. അപേക്ഷകര്‍ ഒരു ഓഫീസിലും കയറി ഇറങ്ങേണ്ടതില്ല. ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏതെങ്കിലും സന്മനസ്സുള്ള കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ കാര്‍ഡ് പേഷ്യന്റിന്റെ വീട്ടില്‍ കൊണ്ടുപോയി കൊടുക്കും. കാര്‍ഡ് ആവശ്യത്തിനല്ലാതെ ഉപയോഗിച്ചാല്‍ അത് ഓട്ടോമാറ്റിക്കായി ഇന്‍വാലിഡ് ആകും. പദ്ധതിയുടെ ഭാഗമായി നിലവില്‍ രണ്ട് പേര്‍ക്കാണ് കാര്‍ഡ് കൈമാറിയിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad