Header Ads

  • Breaking News

    പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് വിവരം കൈമാറുന്നതിന് വിലക്ക്

     വിവരം കൈമാറുന്നതിന് വിലക്ക്. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്.

    കേസുകളിലെ കുറ്റസമ്മത മൊഴി കോടതിയുടെ മുന്നിൽ പ്രധാന തെളിവില്ലെന്നും, പ്രതികളുടെ കുറ്റസമ്മത മൊഴിയെന്ന രീതിയിൽ വിവരങ്ങൾ കൈമാറുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നും ഉത്തരവിൽ പറയുന്നു. പ്രതികളുടെ കുറ്റസമ്മത മൊഴി വിവരങ്ങൾ കൈമാറരുതെന്നാണ് കർശന നിർദേശം. കേസുകളുടെ പ്രധാന അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങളും കൈമാറരുതെന്നു നിർദേശമുണ്ട്.

    ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥർ കൃത്യമായ നിരീക്ഷണം നടത്തണമെന്നും ഡിജിപി സർക്കുലറിൽ പറയുന്നു.ശബരിമല സ്വർണക്കവർച്ച കേസ് ഉൾപ്പടെ അതീവരഹസ്യ സ്വഭാവത്തിൽ അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു



    No comments

    Post Top Ad

    Post Bottom Ad