Header Ads

  • Breaking News

    കാലിക്കറ്റ് സർവകലാശാലയിൽ ഭീഷണിയായി ആഫ്രിക്കൻ ഒച്ച്; നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കം

    Calicut university

    കാലിക്കറ്റ് സർവകലാശാലയിൽ ഭീഷണിയായി ആഫ്രിക്കൻ ഒച്ച് പെരുകുന്നു. സർവകലാശാലയിലെ ബോട്ടണി, ജന്തുശാസ്ത്ര വിഭാഗം, ലൈഫ് സയൻസ് വിഭാഗങ്ങളുടെ കെട്ടിടങ്ങളിലും പരിസരങ്ങളിലുമാണ് ഒച്ചുകൾ വ്യാപകമായുള്ളത്. ഇവയെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

    ഒച്ചിന്റെ വേഗത എന്നത് പലപ്പോഴും ഒരു പ്രയോഗമാണ്. പതുക്കെ, നിശബ്ദമായി നീങ്ങുന്ന ഒരു ജീവി. എന്നാൽ ഒച്ച് ശല്യക്കാരായാൽ പ്രശ്നം ചെറുതല്ല. ഒരു സർവകലാശാലയിലെ ഒച്ചു കളുടെ കാഴ്ച്ചയാണിത്. മനുഷ്യർക്ക് മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്നതാണ് ഈ ഒച്ചുകളെന്ന് ജീവശാസ്ത്ര വിഭാഗം അസോ. പ്രൊഫസർ ഡോ. ഇ ശ്രീകുമാരൻ പറഞ്ഞു.

    കൃഷി നശിപ്പിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. വാഴ, കപ്പ, പപ്പായ തുടങ്ങിയ വിളകളെ ഇവ തിന്നു തീർക്കുന്നുവെന്ന് ബോട്ടണി ലാൻഡ് സ്കേപ്പ് വിഭാഗം ജീവനക്കാരൻ റിജു പറഞ്ഞു. കെട്ടിടങ്ങൾ ഇവയുടെ വിസർജ്യം മൂലം വൃത്തികേടായി. തദ്ദേശീയമായ ഒച്ചുകളുടെ ആവാസ വ്യവസ്ഥയെക്കൂടി നശിപ്പിക്കുന്ന ഇവയെ തുരത്താനുള്ള ശ്രമത്തിലാണ് ജീവനക്കാർ

    No comments

    Post Top Ad

    Post Bottom Ad