വെളിച്ചക്കുറവ്: അവേശകരമായ ഓവൽ ടെസ്റ്റ് മത്സരം നിർത്തിവെച്ചു

അവേശകരമായ ഓവൽ ടെസ്റ്റ് മത്സരം വെളിച്ചക്കുറവ് മൂലം നിർത്തിവെച്ചു. വിജയം കരസ്ഥമാക്കുന്നതിന് ഇന്ത്യ 4 വിക്കറ്റ് അകലെയാണ് എന്നാൽ വിജയത്തിന് ഇംഗ്ലണ്ടിന് ഇനി 35 റൺസ് മാത്രം മതി. 374 റൺസാണ് ടീമിന്റെ വിജയലക്ഷ്യം. ഇന്നത്തെ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 339 റൺസ് നേടിയിട്ടുണ്ട്. ആറ് വിക്കറ്റ് നഷ്ടമായിട്ടുണ്ട്.
ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റേയും 195 റൺസ് കൂട്ട്കെട്ട് ടീമിന് നിർണായകമായി. ഹാരി ബ്രൂക്ക് 111 റൺസ് നേടിയും ജോ റൂട്ട് 105 റൺസ് നേടിയും സെഞ്ചുറി സ്വന്തമാക്കി. ഹാരി ബ്രൂക്കിന്റെ വിക്കറ്റ് ഇന്ത്യക്ക് പ്രതീക്ഷ നൽകി. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റും സിറാജ് രണ്ട് വിക്കറ്റും കരസ്ഥമാക്കി. ജാമി സ്മിത്തും ജാമി ഓവർടണും ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്യും.
മത്സരത്തിൽ ജയിച്ചാൽ പരമ്പര സമനിലയാകും. 5 മത്സരത്തിൽ രണ്ടെണ്ണം ഇംഗ്ലണ്ട് ജയിക്കുകയും ഒരു മത്സരം സമനിലയാകുകയും ചെയ്തു.
No comments
Post a Comment