Header Ads

  • Breaking News

    അഞ്ചാംപീടികയിൽ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം


    മൊറാഴ: ബൈക്ക് സ്കൂട്ടറിന്റെ പിറകിലിടിച്ച് യുവാവ് മരിച്ചു. അഞ്ചാംപീടിക അപ്പപ്പീടിക പയ്യൻവളപ്പിൽ ഹൗസിൽ അതുൽ (23) ആണ് മരിച്ചത്. ഇടിച്ച ബൈക്കിലുണ്ടായിരുന്ന കല്യാശ്ശേരി കോലത്തുവയൽ സ്വദേശികളായ ശ്രീരാഗ് (23), അമൽ (22) എ ന്നിവർക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇരു വരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

    ഇന്നലെ രാത്രി എട്ടരയോടെ ധർമശാല-ചെറുകുന്ന് റോഡിൽ മൊറാഴ എയുപി സ്‌കൂളിന് സമീപത്തെ റോഡിലാണ് സംഭവം. കണ്ണൂർ സർവകലാശാലാ ക്യാമ്പസിന് സമീപത്തെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനായ സ്കൂ‌ട്ടറിൽ ഭക്ഷണവിതരണത്തിനായി പോകുകയായിരുന്നു അതുൽ. 

    അപകടം നടന്ന ഉടൻ നാട്ടുകാർ യുവാവിനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരു വാഹന ങ്ങളും കണ്ണപുരം ത്തേക്കുള്ള യാത്രയിലായി രുന്നു. കല്യാശ്ശേരി അപ്പപ്പീടികയ്ക്ക് സമീപത്തെ പയ്യൻ വളപ്പിൽ പുഷ്പന്റെയും ബിന്ദുവിന്റെയും മകനാണ്. അശ്വിൻ സഹോദരനാണ്. 


    No comments

    Post Top Ad

    Post Bottom Ad