Header Ads

  • Breaking News

    സഹായികളുടെ പ്രായത്തിൽ ഇളവ് ; ജീവിതപങ്കാളിയോ സഹോദരങ്ങളോ ആണെങ്കിൽ പ്രായപരിധി 65 വരെയാകാം





    ന്യൂഡൽഹി :- 65 വയസ്സിനു മുകളിൽ പ്രായമുള്ള ഹജ് തീർഥാടകരെ അനുഗമിക്കുന്ന സഹായികളുടെ പ്രായപരിധിയിൽ കേന്ദ്രം ഇളവു നൽകി. നിലവിൽ 18-60 വയസ്സുകാർക്ക് മാത്രമാണ് സഹായി യായി പോകാവുന്നത്. സഹായിയായ വ്യക്തി തീർഥാടകന്റെ ജീവിതപങ്കാളിയോ സഹോദരങ്ങളോ ആണെങ്കിൽ പ്രായപരിധി 65 വരെയാകാം. സഹായിയുടെ മെഡിക്കൽ ഫിറ്റ്നസ് പരിശോധിച്ച ശേഷമേ അനുമതി നൽകൂ.

    2025 ജൂലൈ ഏഴിലെ പ്രായമാണ് കണക്കാക്കുക. ഭാര്യയോ സഹോദരങ്ങളോ അല്ലാത്തവരാണ് സഹായിയെങ്കിൽ പ്രായപരിധി 18 മുതൽ 60 വരെയായി തുടരും. 2026 ലെ ഹജ് തീർഥാടനത്തിനുള്ള അപേക്ഷ നൽകേണ്ട അവസാന തീയതി ഈ മാസം 31 ആണ്. അതുവരെ കാത്തിരിക്കരുത്. അവസാന ദിവസം സെർവറിൽ തിരക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകാമെന്ന് കേന്ദ്ര ഹജ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

    No comments

    Post Top Ad

    Post Bottom Ad