മാലിന്യം വീട്ടിൽ സംസ്കരിച്ചാൽ കെട്ടിടനികുതി കുറയും
തിരുവനന്തപുരം :- ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിച്ചാൽ കെട്ടിടനികുതിയിൽ ഇളവു നൽകുന്നത് സർക്കാർ പരിഗണനയിൽ. ഉറവിട മാലിന്യസംസ്കരണനയം പ്രോത്സാഹിപ്പിക്കാൻ നികുതിയിൽ അഞ്ചുശതമാനം ഇളവ് നൽകാനാണ് ആലോചന.
നികുതിയിളവ് തദ്ദേശസ്ഥാപനങ്ങളുടെ വരുമാനത്തെ ബാധിക്കും. ഇതുകൂടി പരിഗണിച്ചായിരിക്കും ഇളവ് നൽകുന്നതിൽ തീരുമാനമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു

No comments
Post a Comment