വിദ്യാർഥിനിക്കെതിരെ വ്യാജ പ്രചാരണം; കിളിമാനൂരിലെ അധ്യാപികക്കെതിരെ പോക്‌സോ കേസ്
തിരുവനന്തപുരം കിളിമാനൂരിൽ വിദ്യാർഥിനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സി ആർ ചന്ദ്രലേഖക്കെതിരെയാണ് കേസെടുത്തത്.
സ്‌കൂളിലെ ഒരു അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണം നടത്തിയതിനാണ് കേസ്. അപസ്മാര രോഗത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി സ്‌കൂളിൽ നിന്നും നാല് മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപിക ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്.
അധ്യാപകർ തമ്മിലുള്ള ചേരിപ്പോരിന്റെ പേരിൽ കുട്ടിയെ ഇരയാക്കുകയായിരുന്നു. മാനഹാനിയെ തുടർന്ന് വിദ്യാർഥിനി പഠനം പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധ്യാപികയെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
No comments
Post a Comment