ചെളിയില്‍ പുതഞ്ഞ കാര്‍ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസുകാരി മരിച്ചു
കാസര്‍കോട്: വീട്ടിലേക്കുള്ള വഴിയില്‍ ചെളിയില്‍ പുതഞ്ഞ കാര്‍ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസുകാരി മരിച്ചു. കാറഡുക്ക ബെള്ളിഗെയിലിലാണ് സംഭവം. ബള്ളിഗെ സ്വദേശി ഹരിദാസ്ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്.
അച്ഛന്‍ തള്ളി മാറ്റിയ കാറാണ് ദേഹത്തേക്ക് മറിഞ്ഞത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.
പ്രധാന റോഡില്‍ നിന്നും 100 മീറ്റര്‍ താഴെയാണ് ഇവരുടെ വീട്. ഇങ്ങോട്ടുള്ള വഴിയില്‍ വെള്ളം ഒഴുക്കിവിടാന്‍ നിര്‍മിച്ച ഓവുചാലിലെ ചെളിയില്‍ കാറിന്റെ ടയര്‍ താഴുകയായിരുന്നു. കാര്‍ നീക്കാനായി ഭാര്യയെയും മകളെ പുറത്തിറക്കി കാര്‍ തള്ളി മാറ്റവെ ഇറക്കത്തിലേക്ക് നീങ്ങിയ കാര്‍ സമീപത്തെ ഭിത്തിയില്‍ ഇടിച്ച് കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
No comments
Post a Comment