Header Ads

  • Breaking News

    പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ OP ടിക്കറ്റിന് ഇന്നുമുതൽ 10 രൂപ





    പരിയാരം :- പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് മുതൽ ഒപി ടിക്കറ്റിന് 10 രൂപ ഫീസ് ഏർപ്പെടുത്തും. ആശുപത്രി വികസനസമിതി യോഗമാണ് തുക ഈടാക്കാൻ തീരുമാനിച്ചത്. ഒപി ടിക്കറ്റിന് 10 ദിവസത്തെ കാലാവധി ഉണ്ടായിരിക്കും. വിവിധ ഒപികളിലേക്ക് കാർഡ് എടുക്കുന്നതിന് ഫീസ് ഈടാക്കും. 

    അത്യാഹിത വിഭാഗത്തിലെ ഒപി ടിക്കറ്റ് ചാർജ് സൗജന്യമാണ്. ഇതര ആശുപത്രി സേവനങ്ങൾ സൗജന്യമായി ലഭിക്കുന്ന വിഭാഗങ്ങളിൽപെട്ട രോഗികൾക്കും ഒപി ടിക്കറ്റ് ചാർജ് സൗജന്യമാണ്. ദേശീയപാതയോരത്തെ മാലിന്യ സംസ്ക‌രണ പ്ലാന്റ് മാറ്റി സ്ഥ‌ാപിക്കാനും തീരുമാനിച്ചു

    No comments

    Post Top Ad

    Post Bottom Ad