Header Ads

  • Breaking News

    കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു

    കണ്ണൂർ:-കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. തളിപ്പറമ്പ് കൂവേരിയില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്(19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.ചൂടാട്ട് അഴിമുഖത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ് ഫൈസൽ(14) മരിച്ചത്. നാല് കുട്ടികളാണ് ഒഴുക്കില്‍പെട്ടത്. മൂന്ന് കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

    പയ്യാവൂര്‍ പുഴയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. കോയിപ്ര വലക്കുമറ്റത്തില്‍ ഷാജീവ്-ഷിന്റു ദമ്പതികളുടെ മകള്‍ അലീന (14) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സഹോദരനൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അലീന മുങ്ങിപ്പോകുകയായിരുന്നു. പൈസക്കരി ദേവമാതാ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍: ജോര്‍ജ്.

    No comments

    Post Top Ad

    Post Bottom Ad