Header Ads

  • Breaking News

    യാത്രക്കാരനെന്ന പോലെ കൺട്രോൾ റൂമിലേക്ക് മന്ത്രിയുടെ കോൾ; 9 ജീവനക്കാർക്ക് സ്ഥലം മാറ്റം

    കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് യാത്രക്കാരനെന്ന നിലയിൽ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ഫോൺ കോൾ. കൃത്യമായി മറുപടി നൽകാതിരുന്ന വനിതാ ജീവനക്കാരി അടക്കം 9 പേരെ സ്ഥലം മാറ്റി. കൺട്രോൾ റൂമിലേക്ക് വരുന്ന ഫോൺ കോളുകൾക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു

    മന്ത്രി ആദ്യം വിളിച്ചപ്പോൾ ആരും ഫോൺ എടുത്തില്ല. വീണ്ടും വിളിച്ചപ്പോൾ എടുത്തവരാകട്ടെ കൃത്യമായി മറുപടിയും നൽകിയില്ല. തുടർന്നാണ് 9 കണ്ടക്ടർമാരെ സ്ഥലം മാറ്റാൻ മന്ത്രി നിർദേശം നൽകിയത്.

    കൺട്രോൾ റൂം സംവിധാനം ഒഴിവാക്കുകയാണെന്നും പകരം ആപ്പ് സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു. കൺട്രോൾ റൂമിൽ പലരും ജോലി ചെയ്യാതെ ഇരിക്കുന്നുവെന്നാണ് മന്ത്രി നേരത്തെ വിമർശനം ഉന്നയിച്ചത്‌


    No comments

    Post Top Ad

    Post Bottom Ad