Header Ads

  • Breaking News

    കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ നാല് ദിവസമായി കാണാനില്ല





    കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്നാണ് പരാതി. നാല് ദിവസം മുൻപാണ് നെയ്യാറ്റിൻകര സ്വദേശി രഞ്ജുവിനെ കാണാതായത്. സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്നങ്ങളും ഇല്ലെന്ന് രഞ്ജുവിന്റെ കുടുംബം. ഈ മാസം നാലിന് ആലപ്പുഴയിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയിരുന്നു. പിന്നാലെയാണ് കാണാതായത്. പണത്തിനായി തട്ടിക്കൊണ്ടു പോയതാകാം എന്ന് സംശയമുണ്ടെന്ന് കുടുംബം പറയുന്നു. രഞ്ജു കൈയിലാണ് പണം സൂക്ഷിക്കാറുള്ളത്. ഗൂഗിൾ പേ, എടിഎം കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവ രഞ്ജുവിനില്ല. അതിനാലാണ് ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോയെന്ന് കുടുംബം സംശയിക്കുന്നത്. നെയ്യാറ്റിൻകര പൊലീസിനാണ് കുടുംബം പരാതി നൽകിയത്. അവസാനം പരിപാടി അവതരിപ്പിച്ചത് ആലപ്പുഴയിലായതിനാൽ കേസ് അന്വേഷണം ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad