ബസുകളുടെ മത്സരയോട്ടം: കോഴിക്കോട് രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട് ഫറോക്ക് മണ്ണൂരിൽ സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. മേലേപ്പറമ്പിൽ പാച്ചേരി ജഗദീഷ് ബാബുവാണ്(45) മരിച്ചത്.
മണ്ണൂർ പ്രബോധിനി വായനശാലക്ക് സമീപം ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് സംഭവം. ഒരേ ദിശയിൽ വരികയായിരുന്ന രണ്ട് ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങുകയായിരുന്നു.
ചാലിയം-മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന നജീബ് ബസിനെ മറികടക്കാൻ പരപ്പനങ്ങാടി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ചെമ്പകം ബസ് ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്.
No comments
Post a Comment