Header Ads

  • Breaking News

    കുട്ടികൾക്ക് ലഹരി നൽകി ലൈംഗിക പീഡനം; കുറ്റ്യാടിയിൽ യുവാവിനെതിരെ കേസ്


    കുറ്റ്യാടിയിൽ കുട്ടികൾക്ക് മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ കേസ്. കുറ്റ്യാടി അടുക്കത്ത് സ്വദേശി അജ്‌നാസിനെതിരെയാണ് കേസ്. ലഹരി നൽകിയ ശേഷം നിരവധി തവണ ഇയാൾ പീഡനത്തിന് ഇരയാക്കിയെന്നും തന്റെ സുഹൃത്തുക്കളും പീഡിപ്പിക്കപ്പെട്ടെന്നും ഒരു കുട്ടി പറയുന്നു.

    കുറ്റ്യാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വീട്ടുകാർ ഉറങ്ങിയ ശേഷം തന്നെ വീട്ടിൽ നിന്ന് വിളിച്ചിറക്കും. ശേഷം കാറിൽ കയറ്റി അജ്‌നാസിന്റെ വീട്ടിൽ കൊണ്ടുപോകും.

    നിർബന്ധിച്ച് ലഹരി നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുമെന്നും കുട്ടി പറയുന്നു. കുറ്റ്യാടിയിൽ ബെക്കാം എന്ന പേരിൽ ബാർബർ ഷോപ്പ് നടത്തുന്നയാളാണ് അജ്‌നാസ്. പ്രതി ഒളിവിലാണ്.


    No comments

    Post Top Ad

    Post Bottom Ad