കണ്ണൂർ നഗരത്തിൽ മുപ്പതോളം പേർക്ക് തെരുവുനായയുടെ കടിയേറ്റു
കണ്ണൂർ നഗരത്തിൽ ആളുകളെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ. മുപ്പതോളം പേരെയാണ് തെരുവുനായ ആക്രമിച്ചത്. പരുക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ 11 മണിയോടെയാണ് നായ ആക്രമണം തുടങ്ങിയത്. പുതിയ ബസ് സ്റ്റാൻഡ്, ബാങ്ക് റോഡ് പരിസരങ്ങളിലാണ് തെരുവുനായയുടെ പരാക്രമം. സ്ത്രീകൾക്കുൾപ്പെടെ കടിയേറ്റു.
കടിയേറ്റവർ ഒന്നിന് പുറകെ ഒന്നായി ഓട്ടോറിക്ഷയിൽ ആശുപ്രതിയിലേക്കെത്തുകയായിരുന്നു. കോർപറേഷൻ അധികൃതർ നായയെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള ശ്രമം നടത്തുകയാണ്.
No comments
Post a Comment