Header Ads

  • Breaking News

    യാത്രക്കാരി കയറും മുമ്പേ ബസ് വിട്ടു-വാതിലില്‍ വിരല്‍ കുടുങ്ങി പരിക്ക്, ഡ്രൈവറുടെ പേരില്‍ കേസെടുത്തു


    പരിയാരം: കയറും മുമ്പേ ബസ് വിട്ടു, ഡോര്‍ അടഞ്ഞപ്പോള്‍ വിരലുകള്‍ കുടുങ്ങി യുവതിക്ക് കൈക്ക് പരിക്കേറ്റു, ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.

    ജൂണ്‍-15 ന് വൈകുന്നേരം 5.30-ന് മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പിന് മുന്നിലായിരുന്നു സംഭവം.

    പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന കെ.എല്‍-13 എ.ഡി-7677 റെഡ് റോസ് എന്ന സ്വകാര്യബസില്‍ കയറാന്‍ ശ്രമിക്കവെ മാടായി മൂലക്കീലിലെ പൊയിര്യന്‍ വീട്ടില്‍ പി.രജനിക്കാണ്(38) പരിക്കേറ്റത്.


    ബസ് ഡ്രൈവറുടെ പേരില്‍ കേസെടുത്ത പോലീസ് ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


    No comments

    Post Top Ad

    Post Bottom Ad