Header Ads

  • Breaking News

    ‘പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാർ, കേരളത്തിന്‍റെ പൊതുഗതാഗത രംഗത്തെ വിപ്ലവം’; കൊച്ചി മെട്രോ 8 വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് മന്ത്രി പി രാജീവ്

    P RAJEEV

    2017ൽ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പ്രവർത്തനം ആരംഭിച്ച കൊച്ചി മെട്രോ 8 വർഷം പൂർത്തിയാക്കുമ്പോൾ പ്രവർത്തനലാഭം ഉൾപ്പെടെയുള്ള നേട്ടങ്ങൾ കൈവരിച്ച് മുന്നേറുകയാണെന്ന് മന്ത്രി പി രാജീവ്. പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാരുമായി കുതിക്കുന്ന കേരളത്തിന്‍റെ പൊതുഗതാഗത രംഗത്തെ വിപ്ലവകരമായ മാറ്റത്തിന്‍റെ അടയാളമാണ് മെട്രോയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

    വാർഷിക യാത്രക്കാരുടെ എണ്ണത്തിൽ 150 ശതമാനത്തോളം വർധനവാണ് ഈ 8 വർഷത്തിനിടയിൽ രേഖപ്പെടുത്തിയത്. കൊച്ചി മെട്രോ രണ്ടാം ഘട്ടം നിർമ്മാണമാരംഭിച്ചതും ഈ കാലയളവിലെ നേട്ടമാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ഒരു മെട്രോ സംവിധാനമായി കൊച്ചി മെട്രോ മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

    ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

    2017ൽ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പ്രവർത്തനം ആരംഭിച്ച കൊച്ചി മെട്രോ 8 വർഷം പൂർത്തിയാക്കുമ്പോൾ പ്രവർത്തനലാഭം ഉൾപ്പെടെയുള്ള നേട്ടങ്ങൾ കൈവരിച്ച് മുന്നേറുകയാണ്. ഒന്നാം ഘട്ടം പൂർത്തീകരിച്ചതോടെ പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാരാണ് കൊച്ചി മെട്രോ സർവീസ് ഉപയോഗപ്പെടുത്തുന്നത്. കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ പുതിയ സർവീസുകൾ കൊണ്ടുവന്ന് ജനങ്ങളെ ആകർഷിക്കുകയാണ്.

    വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയും സെൽഫ് ടിക്കറ്റിംഗ് മെഷീനുകൾ സ്ഥാപിച്ചും യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കിയും ഫീഡർ ബസുകൾ നിരത്തിലിറക്കിയും കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ നമുക്ക് സാധിച്ചു. വാർഷിക യാത്രക്കാരുടെ എണ്ണത്തിൽ 150 ശതമാനത്തോളം വർധനവാണ് ഈ 8 വർഷത്തിനിടയിൽ രേഖപ്പെടുത്തിയത്. ഒപ്പം ഈ നീണ്ട കാലയളവിലും ഏറ്റവും ശുചിയായി മെട്രോയും മെട്രോ സ്റ്റേഷനുകളും പരിലാപിക്കാനും സാധിച്ചു.

    കൊച്ചി മെട്രോ രണ്ടാം ഘട്ടം നിർമ്മാണമാരംഭിച്ചതും ഈ കാലയളവിലെ നേട്ടമാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ഒരു മെട്രോ സംവിധാനമായി കൊച്ചി മെട്രോ മാറിക്കൊണ്ടിരിക്കുകയാണ്. ഈ സർക്കാരിൻ്റെ കാലത്തു തന്നെ കൊച്ചി മെട്രോയെ കൂടുതൽ അഭിവൃദ്ധിപ്പെടുത്താൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad