Header Ads

  • Breaking News

    ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവം: ലിവിയ ജോസിനെ നാട്ടിലെത്തിക്കാന്‍ ശ്രമം


    തൃശൂര് : ചാലക്കുടിയില് ബ്യൂട്ടി പാര് ലര് ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില് കുടുക്കിയ സംഭവത്തില് ആസൂത്രകയെ നാട്ടിലെത്തിക്കാന് നീക്കം തുടങ്ങി. ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസിനെ നാട്ടിലെത്തിക്കാനാണ് നീക്കം. ഷീല സണ്ണിയുടെ നിരപരാധിത്വം പുറത്തുവന്നതിന് പിന്നാലെ ലിവിയ ദുബായിലേക്ക് കടന്നിരുന്നു. ലിവിയയുമായി പോലീസ് ഫോണിൽ ബന്ധപ്പെട്ടു. നാട്ടിലെത്താമെന്ന് അന്വേഷണസംഘത്തിന് ലിവിയ ഉറപ്പ് നൽകിയിട്ടുണ്ട്.

    വ്യാജ കേസിലെ സൂത്രണത്തിന് പിന്നിൽ ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസ് ആണെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. മരുമകൾക്ക് ഷീല സണ്ണിയോട് ഉണ്ടായിരുന്ന പ്രശ്‌നങ്ങളാണ് കാരണം. ലിവിയയുടെ പങ്കാളിത്തം നാരായണദാസ് വെളിപ്പെടുത്തി. ഷീല സണ്ണിയുടെ സ്‌കൂട്ടറിലും ബാഗിലും ലിവിയ ജോസാണ് വ്യാജ ലഹരി മരുന്ന് വെച്ചത്. ഇതിൻ്റെ ഫോട്ടോ നാരായണദാസിനെ അയച്ചു നൽകി. തുടർന്ന് നാരായണദാസ് എക്‌സൈസ് ഇൻസ്പെക്ടർ കെ സതീശനെ വിവരം അറിയിച്ചതിനെ തുടർന്ന് റെയ്ഡ് നടന്നു. റെയ്ഡ് നടക്കുമ്പോൾ ലിവിയ ബ്യൂട്ടി പാർലറിന് സമീപത്ത് തന്നെ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

    72 ദിവസമാണ് വ്യാജ ലഹരി കേസിൽ ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. ലഹരി സ്റ്റാമ്പുകൾ ബാഗിൽ വയ്ക്കുകയും പിന്നീട് എക്സൈസിനെ കൊണ്ട് പിടിപ്പിക്കുകയും ചെയ്തു എന്നാണ് കണ്ടെത്തൽ. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെ നാരായണദാസ് പിടിയിലായത്. പോലീസ് കസ്റ്റഡിയിലാണ് നാരായണദാസ്

    No comments

    Post Top Ad

    Post Bottom Ad