ആദ്യം എൽകെജിയിൽ പഠിക്കുമ്പോൾ, പിന്നീട് 5-ാം ക്ലാസിൽ: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 25കാരനു 75 വര്‍ഷം കഠിന തടവ് ശിക്ഷ

തൃശൂർ: എൽകെജി പഠന സമയത്തും അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്തും വിദ്യാർത്ഥിനിയെ ലൈംഗികമായി പീഠിപ്പിച്ച കേസിൽ ഇരുപത്തിയഞ്ചുകാരനെ 75 വർഷം കഠിന തടവിനു ശിക്ഷിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി. കൂടാതെ 4,75,000 രൂപ പിഴ അടയ്ക്കണം.
ചേർപ്പ് ചൊവ്വൂർ സ്വദേശി തണ്ടക്കാരൻ വീട്ടിൽ ശ്രീരാഗിനെ(25) യാണ് ജഡ്ജ് ജയ പ്രഭു പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകൾ പ്രകാരം ശിക്ഷിച്ചത്. കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി കഞ്ചാവ് വലിക്കാൻ കൊടുത്ത് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ 2024 ൽ ചേർപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്.
No comments
Post a Comment