ഭാഗ്യശാലിയെ നാളെ അറിയാം ; ക്രിസ്‌മസ് - പുതുവത്സര ബംപർ ലോട്ടറി നറുക്കെടുപ്പ് നാളെ
തിരുവനന്തപുരം :- സംസ്‌ഥാന സർക്കാരിൻ്റെ ക്രിസ്‌മസ് - പുതുവത്സര ബംപർ ലോട്ടറിയുടെ വിജയികളെ നാളെ അറിയാം. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്കു നൽകും.
ആകെ 50 ലക്ഷം ടിക്കറ്റുകൾ എത്തിയതിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണി വരെ 45,34,650 ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി അധികൃതർ പറഞ്ഞു. 8,87,140 ടിക്കറ്റുകൾ വിറ്റ് പാലക്കാട് ജില്ല ഒന്നാമതും 5,33,200 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്.
No comments
Post a Comment