ജനുവരിയിലെ റേഷൻ വിതരണം നാളെ വരെ
തിരുവനന്തപുരം :- ജനുവരി മാസത്തെ റേഷൻ വിതരണം ബുധനാഴ്ച വരെ നീട്ടി. മാസാന്ത്യ കണക്കെടുപ്പിനുള്ള അവധി ആറിനായിരിക്കും. ഫെബ്രുവരിയിലെ റേഷൻ ഏഴുമുതൽ വിതരണം ചെയ്യും. തിങ്കളാഴ്ച വൈകീട്ടുവരെയുള്ള കണക്കനുസരിച്ച് 77.96 ശതമാനം കാർഡുടമകൾ ജനുവരിയിലെ റേഷൻ കൈപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.
ഗതാഗത കരാറുകാരുടെ പണിമുടക്ക് ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം വൈകിച്ചു. ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങൾ എത്തിയില്ല. ചില എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ കയറ്റിറക്കുജീവനക്കാർ വേണ്ടത്ര സഹകരിക്കാത്തതും വിതരണം തടസ്സപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ജനുവരിയിലെ റേഷൻ വിതരണം ബുധനാഴ്ച വരെ നീട്ടിയതെന്നും മന്ത്രി വ്യക്തമാക്കി
No comments
Post a Comment