Header Ads

  • Breaking News

    ബിരിയാണിയും കോഴിപൊരിച്ചതും വേണമെന്ന് കുട്ടി ; അംഗൻവാടിയിലെ ഭക്ഷണ മെനു പരിഷ്കരിക്കുമെന്ന് മന്ത്രി വീണ ജോർജ്




    തിരുവനന്തപുരം :- അംഗൻവാടികളിൽ ബിരിയാണിയും കോഴി പൊരിച്ചതും വേണമെന്ന ശങ്കുവിൻ്റെ ആവശ്യത്തിനു മന്ത്രി വീണാ ജോർജിൻ്റെ മറുപടി. ഭക്ഷണ മെനു പരിഷ്കരിക്കും. ഇടുക്കി ദേവികുളം പഞ്ചായത്തിലെ ഒന്നാം നമ്പർ അങ്കണവാടിയിലെ പ്രജുൽ എസ്.സുന്ദറിൻ്റെ (ശങ്കു) വിഡിയോ ഏറെ ചർച്ചയായിരുന്നു. ഉപ്പുമാവിനു പകരം ബിരിയാണിയും കോഴി പൊരിച്ചതും വേണമെന്നാണു ശങ്കു ആവശ്യപ്പെട്ടത്.

    'ആ മകൻ പറഞ്ഞ ആവശ്യം ഉൾക്കൊള്ളുന്നു. കുട്ടികൾക്കു പോഷകാഹാരം ഉറപ്പുവരുത്താൻ വിവിധ ഭക്ഷണങ്ങൾ അങ്കണവാടികളിൽ നൽകുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്ത് മുട്ടയും പാലും നൽകുന്ന പദ്ധതി നടപ്പിലാക്കി. തദ്ദേശസ്ഥാപനങ്ങൾ സ്വന്തം നിലയിലും അങ്കണവാടികളിൽ പലതരം ഭക്ഷണങ്ങൾ നൽകുന്നുണ്ട്'- മന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad