കണ്ണൂർ ആലക്കോട് സ്‌കൂൾ വിദ്യാർഥികളുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ടു; 13 കുട്ടികൾക്ക് പരുക്ക്
കണ്ണൂർ ആലക്കോട് വിദ്യാർഥികളുമായി പോയ ജീപ്പ് മറിഞ്ഞ് 13 കുട്ടികൾക്ക് പരുക്ക്. സ്‌കൂളിലേക്ക് കുട്ടികളുമായി പോകുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് മറിയുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം
പരുക്കേറ്റ വിദ്യാർഥികളെ ആലക്കോട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ആലക്കോട് സെന്റ് സെബാസ്റ്റിയൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ജീപ്പിലുണ്ടായിരുന്നത്. കൂടുതൽ വിവരം ലഭ്യമല്ല.
No comments
Post a Comment