നോവായി ദേവേന്ദുവിന്റെ മരണം: വീട്ടുകാരുടേത് പരസ്പര ബന്ധമില്ലാത്ത മൊഴി, മാതാപിതാക്കളടക്കം കസ്റ്റഡിയിൽ
ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടുകാരുടേത് പരസ്പര ബന്ധമില്ലാത്ത മൊഴിയെന്ന് പോലീസ്. രണ്ട് ദിവസം മുമ്പ് ഇതേ വീട്ടുകാർ 30 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. അന്നും പരസ്പര ബന്ധമില്ലാത്ത മൊഴി ആയതിനാൽ പോലീസ് കേസെടുത്തിരുന്നില്ല
അതേസമയം രണ്ട് വയസുകാരി ദേവേന്ദുവിന്റേത് കൊലപാതകമെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെയും അമ്മയുടെ സഹോദരനെയും മുത്തശ്ശിയെയുമാണ് ചോദ്യം ചെയ്യുന്നത്. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകളായ ദേവേന്ദുവിനെ ഇന്ന് രാവിലെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബമാണ് ഇവരുടേതെന്ന് നാട്ടുകാർ പറയുന്നു. കൊല്ലപ്പെട്ട മുത്തശ്ശി നേരത്തെ രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇന്ന് പുലർച്ചെ ഇവരുടെ വീട്ടിൽ തീപിടിത്തമുണ്ടായിരുന്നു. പിന്നാലെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരവും വന്നത്
No comments
Post a Comment