Header Ads

  • Breaking News

    മലപ്പുറത്ത് നവവരന്‍ ഭാര്യയുടെ വീടും വാഹനങ്ങളും കത്തിച്ചു



    ഗാ‍ർഹിക പീഡന പരാതി പൊലീസില്‍നല്‍കിയതിന്റെ വൈരാഗ്യത്തിൽ നവവരന്‍ വീടും വാഹനങ്ങളും കത്തിച്ചെന്ന് പരാതി. മലപ്പുറം പാറപ്പുറം മാങ്ങാട്ടൂരിലാണ് സംഭവം.വീട് ഭാഗീകമായും മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്നു ബൈക്കുകളും കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് വീടിനും മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിനും തീയിട്ടത്.നാട്ടുകാരും അഗ്നി രക്ഷാ സേനയുമെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും വീടിന്‍റെ ഒരു ഭാഗവും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകളും കത്തി നശിച്ചു. ഭര്‍ത്താവ് വിനീഷാണ് തീയിട്ടതെന്ന് ഹരിത പൊന്നാനി പൊലീസില്‍ പരാതി നല്‍കി. 9 മാസം മുമ്പാണ് വടക്കേക്കാട് സ്വദേശിയായ വിനീഷും കാലടി സ്വദേശിയായ ഹരിതയും വിവാഹിതരായത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നാണ് കഴിയുന്നത്.വിനീഷിനെതിരെ ഹരിത ഗാ‍ഹിക പീഡനപരാതിയും നൽകിയിരുന്നു. വധഭീഷണിയെ തുടര്‍ന്ന് വിനീഷിനോട് പൊന്നാനി സ്റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. വടിവാളുമായി എത്തി പുറത്തേക്ക് ഇറങ്ങി ചെന്നില്ലെങ്കിൽ അമ്മാവനെ അടക്കം വെട്ടിക്കൊല്ലുമെന്ന യുവാവിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു യുവതി പൊലീസിൽ പരാതിപ്പെട്ടത്. ഇതിന് പിന്നാലെയാണ് യുവാവ് വീണ്ടുമെത്തി വീടും വാഹനങ്ങളും കത്തിച്ചത്. പരാതിയില്‍ പൊന്നാനി പോലീസ് കേസെടുത്ത്.

    No comments

    Post Top Ad

    Post Bottom Ad