Header Ads

  • Breaking News

    കേരളം നിർമ്മിക്കുന്നു ക്രെയിനുകളും; 12 ടൺ വരെ കൈകാര്യം ചെയ്യാം, സംസ്ഥാനത്ത് ഇതാദ്യം.



    കൊച്ചി: നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്ത് ലോഡിങ്, അൺലോഡിങ് ക്രെയിനുകൾ നിർമിക്കുന്ന വാർത്ത പങ്കുവെച്ച് മന്ത്രി പി രാജീവ്. ഹെവി മെഷിനറി മേഖലയിലും കേരളത്തിന്‍റെ മുദ്രപതിപ്പിച്ചുകൊണ്ട് ഖത്തറിലെ സീഷോർ കമ്പനിയുടെ സാങ്കേതിക വിദ്യയുപയോഗിച്ച് പൂർണ്ണമായും കേരളത്തിൽ നിർമ്മിച്ച സാറ്റോ ക്രെയിൻ മെഷിനറി എക്സ്പോയിൽ പ്രദർശനത്തിനെത്തിയ വിവരമാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്.



    ഭാരമേറിയ സാധനങ്ങൾ ലോഡ് ചെയ്യുന്നതിനും അൺലോഡ് ചെയ്യുന്നതിനും ഉപയോഗിക്കാൻ കഴിയുന്ന ട്രക്കുകളാണിത്. ട്രക്കിൽ നിലയുറപ്പിച്ച് 360°യിൽ ചലിപ്പിക്കാനാകുന്ന ഈ ക്രെയിനുകളിൽ മൂന്നുമുതൽ 12 വരെ ടൺ വരെ കൈകാര്യം ചെയ്യാൻ സാധിക്കും. . സാറ്റോ ക്രെയിനുകൾ എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഔപചാരികമായ പ്രവർത്തനോദ്ഘാടനം അടുത്തമാസമാണ് നടക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad