Header Ads

  • Breaking News

    ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ട് ഇന്ത്യക്കാരെ വിട്ടയച്ചു


    ദോഹ : ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ട് മുന്‍ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു.

    മലയാളിയായ രാഗേഷ് ഗോപകുമാര്‍ അടക്കം എട്ട് പേരെയാണ് ഖത്തര്‍ സ്വതന്ത്രരാക്കിയത്. ഇതില്‍ ഏഴ് പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ഇവരുടെ വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു.

    ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് ഖത്തറിലെ ജയിലില്‍ കഴിഞ്ഞിരുന്നത്.അല്‍ ദഹ്‌റ എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന എട്ട് പേര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അറസ്റ്റിലായത്

    No comments

    Post Top Ad

    Post Bottom Ad