Header Ads

  • Breaking News

    പൊതുസ്ഥലങ്ങളിലെ പോസ്റ്ററും ഫ്ലക്സും ; തടവും പിഴയും ഉൾപ്പടെ ശിക്ഷയുള്ള നിയമം വരുന്നു



    തിരുവനന്തപുരം :- പൊതുസ്‌ഥലങ്ങളിൽ പോസ്‌റ്ററൊട്ടിച്ചും ചുമരെഴുതിയും രാഷ്ട്രീയ പാർട്ടി പ്രവർത്തകർ വികൃതമാക്കിയാൽ നേതാക്കൾക്കു പണികിട്ടും. ഇത്തരം പ്രവൃത്തികൾക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ഉൾപ്പെടുത്തിക്കൊണ്ട് നിയമ പരിഷ്‌കരണ കമ്മിഷൻ "ദി കേരള പ്രിവൻഷൻ ഓഫ് ഡിഫെയ്‌സ്മെന്റ് ഓഫ് പ്രോപ്പർട്ടി ബില്ലി"ന്റെ (2024) കരട് തയാറാക്കി. 

    നടപടി ഒഴിവാക്കണമെങ്കിൽ  തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു നിയമലംഘനമെന്ന് നേതാക്കൾ തെളിയിക്കേണ്ടിവരും. കമ്പനികളോ സ്‌ഥാപനങ്ങളോ ആണു കുറ്റക്കാരെങ്കിൽ മേധാവികൾക്കാകും ശിക്ഷ. ബാനർ കെട്ടിയും ഫ്ലെക്സ് ബോർഡുകൾ സ്‌ഥാപിച്ചും നോട്ടിസ് പതിച്ചും പരസ്യം പ്രദർശിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. പോസ്‌റ്റർ പതിക്കുന്നത് വ്യക്തികളാണെങ്കിൽ അവരും കുറ്റക്കാരാകും. നടപ്പാതകൾ, റോഡുകൾ, ചരിത്ര സ്‌മാരകങ്ങൾ, കെട്ടിടങ്ങൾ, ട്രാഫിക് ഐലൻഡുകൾ, സ്‌ഥല സൂചനാ ബോർഡുകൾ തുടങ്ങിയവ നിയമത്തിൻ്റെ പരിധിയിൽ വരും. തദ്ദേശ-നിയമ വകുപ്പുകളുടെ പരിശോധനയ്ക്കു ശേഷം ബിൽ നിയമസഭയിൽ അവതരിപ്പിക്കും

    No comments

    Post Top Ad

    Post Bottom Ad