Header Ads

  • Breaking News

    കാട് മൂടിക്കിടക്കുന്ന ദയരോത്ത് മീത്തൽ റോഡ് ഗതാഗതയോഗ്യമാക്കണം

    മാഹി: ഇടയിൽ പീടിക – പന്തക്കൽ റോഡിൽ ദയരോത്ത് മീത്തൽ റോഡ് കാട് മൂടിക്കിടന്ന് കാൽ നട യാത്ര പോലും ദുസ്സഹമായിരിക്കുകയാണ്.നിരവധി വീട്ടുകാർ ഉപയോഗിക്കുന്ന റോഡാണിത്. ഇപ്പോൾ കാട് മൂടി നടന്നു പോകാൻ പോലുംപറ്റാത്ത അവസ്ഥയിലാണ്. രാത്രി കാലങ്ങളിൽ ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്. നിരവധി തവണ റോഡ് കോൺക്രീറ്റൊ, അല്ലങ്കിൽ ഇന്റർലോക്കോ ചെയ്യണമെന്നാവശ്യപ്പെട്ട് പരിസരവാസികളുടെ കൂട്ടായ്മ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയുമുണ്ടായില്ല.

    No comments

    Post Top Ad

    Post Bottom Ad