Header Ads

  • Breaking News

    ലഹരി മാഫിയ പിടിമുറുക്കുന്നു : അഴിയൂർ ഗവ : ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ



    അഴിയൂർ : ലഹരി മാഫിയ പിടിമുറുക്കുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മാരക മയക്കുമരുന്നിന് അടിമപ്പെടുത്തി, ക്രമേണ മയക്ക് മരുന്ന് വിതരണത്തിനും ഉപയോഗിച്ചുവെന്നും പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അഴിയൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ
    12 വയസ്സുള്ള 8-ാം ക്ലാസ് വിദ്യാർത്ഥിനി ഉൾപ്പെടെയുള്ളവരെയാണ് അഴിയൂരിൽ ലഹരി മാഫിയ കെണിയിൽ വീഴ്ത്തിയത്.
    സ്കൂളിലെ കബഡി ടീം അംഗവും സ്റ്റുഡൻസ് പോലീസ് അംഗവുമായ പെൺകുട്ടിയെയാണ് ലഹരി മാഫിയ വലയിലാക്കിയത്. സ്റ്റാമിന കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് ലഹരി ബിസ്ക്കറ്റ് നൽകുകയും, പിന്നീട് സിറിഞ്ച് വഴി കുത്തിവെപ്പും ഉൾപ്പെടെ മാരക മയക്കുമരുന്നിന് അടിമപ്പെടുത്തുകയും,
    ലഹരി ക്യാരിയർ ആയി ഉപയോഗിക്കുകയും ചെയ്തുവെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ.

    മാരക മയക്കു മരുന്നിൽ അടിമപ്പെട്ട കുട്ടിക്ക് സ്കൂളിൽ വെച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും, തുടർന്ന് കുട്ടിയിൽ നിന്ന് ലഹരി വസ്തു കണ്ടെടുത്തെങ്കിലും സ്കൂൾ അധികൃതർ വേണ്ടത്ര ഗൗരവത്തിൽ ഈ വിഷയം ഏറ്റെടുത്തില്ലെന്നും വാർഡ് മെമ്പർ സാലിം പുനത്തിൽ ആരോപിച്ചു. .

    അഴിയൂരിൽ കോറോത്ത് റോഡ് നിവാസി അഥിനാൻ എന്ന യുവാവും നിരഞ്ജന എന്ന സ്ത്രീയും ഉൾപ്പെടെയുള്ളവരാണ് ഈ കുട്ടികളെ മയക്കുമരുന്നിന് അടിമപ്പെടുത്തിയതും മയക്ക് മരുന്ന് വിതരണത്തിനും ഉപയോഗിച്ചുവെന്നതും കുട്ടിയുടെ മൊഴിയുണ്ട്.

    തലശ്ശേരി ഡൗൺ ടൗൺ മാളിനുത്തായും മറ്റും ലഹരി വിതരണത്തിന് കുട്ടിയെ ഉപയോഗിച്ചുവെന്നും കുട്ടിയുടെ മൊഴി. കുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി ഉണ്ടായിരിക്കെ പ്രതിയായിരിക്കുന്ന
    അഥിനാനെ പോസ്കോ കേസ് മാത്രം എടുത്തു കൊണ്ട് ചോമ്പാല പോലീസ് സ്റ്റേഷൻ ജ്യാമ്യത്തിൽ വിട്ടത്
    ലഹരി മാഫിയയ്ക്ക് അഴിയൂരിൽ നിർബാധം വേരുറപ്പിക്കാൻ സഹായിക്കുന്ന നടപടിയാണെന്ന് വാർഡ് മെമ്പർ സാലിം പുനത്തിൽ ആരോപിച്ചു.

    ഇത്രയും വലിയ സംഭവം മൂടി വെച്ച് ലഹരിമാഫിയയെ സഹായിക്കുവാൻ ശ്രമിച്ച സ്ക്കൂൾ അധികൃതരും ലഹരിമാഫിയയുമായ ബന്ധം അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad