Header Ads

  • Breaking News

    ലോകകപ്പ് ഫുട്ബോൾ ആവേശമാക്കാൻ നന്തിലത്ത്- ജി മാർട്ട്, ഏറ്റവും പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു



    ലോകകപ്പ് ഫുട്ബോളിന് തിരി തെളിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ‘ലക്കാ ലക്കാ’ വേൾഡ് കപ്പ് ഓഫറുമായി നന്തിലത്ത് ജി-മാർട്ട്. ഉപഭോക്താക്കൾക്കായി നിരവധി തരത്തിലുള്ള സമ്മാനങ്ങളാണ് നന്തിലത്ത് ജി-മാർട്ട് ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബോൾ കാലയളവിൽ നന്തിലത്ത് ജി- മാർട്ടിൽ നിന്നും എൽഇഡി ടിവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യമായി ഫുട്ബോൾ നേടാനുള്ള അവസരം ലഭിക്കുന്നതാണ്.
    നവംബർ 10 മുതൽ ഡിസംബർ 20 വരെയാണ് ലക്കാ ലക്കാ ഓഫർ ലഭ്യമാവുക. കൂടാതെ, കേരളത്തിന് പുറത്തുള്ള മലയാളികൾക്കും നന്ദിലത്ത് ജി-മാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ കഴിയും.

    എല്ലാ ഷോറൂമുകളിലും പ്രത്യേകം തയ്യാറാക്കിയ ഷൂട്ടൗട്ട് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ, ഷൂട്ടൗട്ട് ഏരിയയിൽ നടത്തുന്ന മത്സരങ്ങളുടെ ജേതാക്കൾക്ക് ടി ഷർട്ടാണ് സമ്മാനമായി നൽകുന്നത്. വേൾഡ് കപ്പ് ഓഫറിന് പുറമേ, നന്തിലത്ത് ജി- മാർട്ട് പഞ്ച് പഞ്ച് ഓഫറുകളും ലഭ്യമാണ്. പഞ്ച് പഞ്ച് ഓഫറിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് 10 ടാറ്റ പഞ്ച് കാറുകളും, 50 വീതം എൽഇഡി ടിവിയും, റെഫ്രിജറേറ്ററും, വാഷിംഗ് മെഷീനും തുടങ്ങി നിരവധി ഉപകരണങ്ങൾ സ്വന്തമാക്കാൻ കഴിയും.

    No comments

    Post Top Ad

    Post Bottom Ad