കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ഇന്ന്
2021-22 അധ്യയന വർഷം എസ് എസ് എൽ സി, പ്ലസ്ടു, ഉന്നത വിദ്യാഭ്യാസ പരീക്ഷകളിൽ മികച്ച വിജയം നേടിയ കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബർ 10ന് വൈകീട്ട് 2.30ന് രാമചന്ദ്രൻ കടന്നപ്പളളി എം എൽ എ നിർവഹിക്കും.
അവാർഡ് വിതരണം മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ അധ്യക്ഷത വഹിക്കും.

No comments
Post a Comment